പ്രവർത്തനങ്ങൾ

സമഗ്ര ശാസ്ത്ര ബോധവൽക്കരണ ഏകദിന പരിപാടി 

നാല് മുതൽ പന്ത്രണ്ട് വരെയുള്ള സ്റ്റാൻഡേർഡുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ശാസ്ത്രാഭിമുഖ്യ വികസനത്തിനുള്ള ഏകദിന സമ്പർക്ക പരിപാടി. കുട്ടികൾക്കായി നടത്തുന്ന അറിവും ആനന്ദവും നൽകുന്ന ഒരു  പ്രദർശനമാണിത്. ശാസ്ത്ര മേഖലയിലെ അപൂർവമായ
ഉപകരണങ്ങളെ പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നു.
         
                                                                                                                                           വിവിധ ശാസ്ത്ര തത്വങ്ങളെ മനസിലാക്കുന്നതിനും അവ പരീക്ഷിച്ചറിയുന്നതിനുമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഒരു ഏകദിനക്യാമ്പ് ആണ് ഈ പരിപാടി.
           
                            ടെലിസ്കോപ്പ്  കണ്ടുപിടിച്ചിട്ട് 400 വർഷം കഴിഞ്ഞു. ടെലിസ്കോപ്പി ലൂടെയുള്ള പ്രപഞ്ചവിസ്മയം അനുഭവിക്കാൻ കഴിയാത്തവരാണ് നിങ്ങളുടെ മുൻതലമുറക്കാരിലേറെയും. കൂട്ടുകാർക്ക് പരിചയപ്പെടാൻ നിങ്ങളുടെ കൈകളിലേക്ക് ഈ വർഷം ടെലിസ്കോപ്പുകളെത്തുന്നു. ടെലിസ്കോപ്പു പയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ ഈ പ്രദർശനത്തിലുണ്ട് രസകരങ്ങളായ പഠനാനുഭവങ്ങളിലൂടെ പ്രപഞ്ചത്തെ അടുത്തറിയാനും അതുവഴി ബഹിരാകാശഗവേഷണരoഗത്തു കടന്നു ചെല്ലാനും അവസരമൊരുക്കുന്ന അസുലഭ സന്ദർഭമാണ് കൈവന്നിരിക്കുന്നത്.
                                                                                                
 പ്രോഗ്രാമുകൾ : 
                                  ഉച്ചയ്ക്കു ശേഷം 2 മുതൽ വൈകീട്ട് 5 വരെ പരിപാടികൾ നീളും. ഫോട്ടോ- വീഡിയോ പ്രദർശനo, ക്വിസ്, എന്നിവ ഉണ്ടായിരിക്കും.

പ്രദർശനത്തിനുപയോഗിക്കുന്ന സൗകര്യങ്ങൾ:
                                                                                               വിവിധതരം ടെലിസ്കോപ്പുകൾ, റോബോട്ടുകൾ, ബൈനോക്കുലർ, ശാസ്ത്രഗ്രന്ഥശാല, എന്നിവ 

താഴെപറയുന്ന വിവിധ പരിപാടികളിൽ ഉൾപ്പെടാൻ ഈ ഏകദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്നു.
  1. ശാസ്ത്രത്തിന്റെ ആധുനിക പ്രവണതകളെപ്പറ്റിയുള്ള പരീക്ഷണങ്ങൾ ഉപയോഗിച്ചുള്ള ക്ലാസ്.
  2. അപൂർവങ്ങളായ ടെലിസ്കോപ്പുകൾ കാണാനും അവയുടെ ഘടനയെക്കുറിച്ചറിയാനുo.
  3. ടെലിസ്കോപ്പ് നിർമാണം.
  4. കുഞ്ഞു റോബോടുകളെ പരിചയപ്പെടാനും അവയുടെ പ്രവർത്തനങ്ങൾ മനസിലാക്കുവാനും, റോബോട്ടുകൾ ഉണ്ടാക്കുവാനുള്ള പുസ്തകങ്ങളും കിറ്റുകളും.
  5. ബാലശാസ്ത്രഗ്രന്ഥശാല: കുഞ്ഞുമനസ്സുകളിൽ ആഴ്ന്നിറങ്ങത്തക്കവിധം  ആകർഷകമായി പ്രസിദ്ധപ്പെടുത്തിയുള്ള ബാലശാസ്ത്ര ഗ്രന്ഥങ്ങളുടെയും ആനുകാലിക ശാസ്ത്രമാസികകളുടെയും ശേഖരം ഈ പ്രദർശനത്തിലുണ്ട്.
  6. പ്രപഞ്ചവിസ്മയം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും അവതരിപ്പിക്കുന്നു.
  7. ശാസ്ത്രാധിഷ്ഠിത കളിപ്പാട്ടങ്ങളുടെ പ്രദർശനവും ഉപയോഗങ്ങളും.
  8. വാനനിരീക്ഷണം: അഞ്ചരയ്ക്കുശേഷം കുട്ടികൾക്ക് ടെലിസ്കോപ്പുകളിലൂടെയുള്ള കാഴ്ചകൾ കാണാനും അതിലൂടെ അറിവും ആനന്ദവും നേടാനും വാനനിരീക്ഷണം സഹായിക്കുന്നു. 
 ഏകദിന സമ്പർക്ക പരിപാടി 

നേരത്തെ ബുക്കു ചെയ്ത സ്കൂളിലെ കുട്ടികളിൽ നിന്നും പ്രാഥമിക ഫീസായി, നാലാം ക്ലാസ്സുമുതൽ ആറാം ക്ലാസ്സുവരെയുള്ള ഓരോ കുട്ടിയിൽ നിന്നും 10 രൂപയും, ഏഴാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെയുള്ള ഓരോ കുട്ടിയിൽ നിന്നും 20 രൂപയും ഈടാക്കും. 
                                                                                    അത്യന്തം പ്രയോജനകരമായ ഈ പരിപാടി പഠനവിഷയങ്ങളിലുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്ര തത്വങ്ങൾ നേരിട്ട് പരീക്ഷണ- നിരീക്ഷണങ്ങളിൽക്കൂടി മനസ്സിലാക്കുന്നതിനും വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്.
                                                                       ചെറിയ ടെലിസ്കോപ്പുകളും, ശാസ്ത്രഗ്രന്ഥശാലയിൽ നിന്നും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും,   റോബോട്ടുകൾ ഉണ്ടാക്കുവാനുള്ള പുസ്തകങ്ങളും കിറ്റുകളും വില്പ്പനയ്ക്കുണ്ട്. 

സമ്മാനങ്ങൾ
                  പ്രദർശനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആസ്ട്രോനമിക്കൽ ക്ലബ്‌ നൽകുന്ന സമ്മാനങ്ങൾ, പ്രൊജക്റ്റ്‌ ഗൈഡുകൾ, സർപ്രൈസ് ഗിഫ്റ്റുകൾ, കളറിംഗ് കിറ്റ്‌.
              വർഷാവസാനം ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള സമ്മാനമായി 'ടെലിസ്കോപ്പ്' നൽകുന്നു.                        

                                                                           


No comments:

Post a Comment